സാൻ ക്ലെമെൻറെ
സാൻ ക്ലെമെൻറെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,522 ആണെന്നു കണ്ടെത്തിയിരുന്നു. കാലിഫോർണിയ തീരത്ത്, ലോസ് ആഞ്ചലസ്, സാൻ ഡിയാഗോ നഗരങ്ങൾക്കു മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് കൌണ്ടിയുടെ ഏറ്റവും തെക്കുള്ള ഈ നഗരം ഇവിടുത്തെ സമുദ്രം, മലനിരകളുടെ വീക്ഷണം, ഹൃദ്യമായ കാലാവസ്ഥ, സ്പാനിഷ് കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ടതാണ്. സാൻ ക്ലെമന്റെ നഗര മുദ്രാവാക്യം "സ്പാനിഷ് വില്ലേജ് ബൈ ദ സീ" എന്നതാണ്. ഔദ്യോഗിക നഗര പുഷ്പം ബൊഗൈൻ വില്ലയും, ഔദ്യോഗിക നഗരവൃക്ഷം കോറലുമാണ് (Erythrina).
Read article
Nearby Places

ഡാനാ പോയിൻറ്